കുപ്‌വാര മേഖലയില്‍ റെയ്ഡ് ; കണ്ടെത്തിയത് വന്‍ ആയുധ ശേഖരങ്ങളും നോട്ടുകളും ; ഭീകരര്‍ക്കെതിരെ കടുത്ത നടപടികളുമായി സൈന്യം

ഭീകരരുടെ താവളങ്ങളില്‍ സൈന്യം റെയ്ഡ് നടത്തുകയാണ്. കുപ്‌വാര മേഖലയില്‍ മാത്രം വന്‍ ആയുധ ശേഖരങ്ങളും നോട്ടുകളുമാണ് ഈ റെയ്‌ഡിൽ കണ്ടെത്തിയിരിക്കുന്നത് . ഭീകരര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നേറുന്ന സൈന്യം രണ്ട് ഏകെ-47 റൈഫിളുകളും നിരവധി പിസ്റ്റളുകളും 29 റൗണ്ട് തിരകളുമാണ് കണ്ടെത്തിയിരിക്കുന്നത്. ആയുധങ്ങള്‍ക്കൊപ്പം അരലക്ഷം രൂപയും ഒരു വയര്‍ലെസ് സെറ്റും കണ്ടെത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു . ഏ.കെ. 47 അടക്കമുള്ള ആയുധശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയും വാര്‍ത്താവിനിമയ ഉപകരണങ്ങളും പടിച്ചെടുക്കുകയും ചെയ്തു . ശൈത്യകാലം മുതലെടുത്തു കൊണ്ട് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം വിഫലമാക്കിയതെന്നും സൈനികവൃത്തങ്ങളറിയിക്കുകയുണ്ടായി .രണ്ടു ദിവസമായി നടക്കുന്ന റെയ്ഡും ഭീകരര്‍ക്കെതിരായി പോരാട്ടവും സൈന്യം തുടരു കയാണ്. മൂന്ന് ഭീകരര് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ജമ്മു കശ്മീരിലെ മച്ചിലിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ നാൽസൈനികർ വീരമൃത്യുവരിച്ചു. ഇ കമാൻഡിംഗ് ഓഫീസറും, ബിഎസ്എഫ് ജവാനുമുൾപ്പെടെയുള്ളവർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്.
എന്നാൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരു ഭീകരനെ കൂടി സൈന്യം വധിച്ചിട്ടുണ്ടായിരുന്നു . ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ഈ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ ദിവസം മച്ചിൽ ഉണ്ടായത്. ഇന്നലെ പുലർച്ചയോടെ ആരംഭിച്ച ഏറ്റമുട്ടൽ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു . മച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖവഴിയായിരുന്നു രാജ്യത്തേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം. എന്നാൽ ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിഎസ്എഫ് കോൺസ്റ്റബിൾ സുദീപ് സർക്കാരിനാണ് ജീവൻ നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























