ഭൂമാഫിയകള്‍ക്ക് എതിരായ വാര്‍ത്താ പരമ്പരക്ക് പിന്നാലെ യുവമാധ്യമപ്രവർത്തകനെ കൊലക്കത്തിക്കിരയാക്കി മാഫിയാ സംഘങ്ങൾ....തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകം ചർച്ചയാകുന്നു

തമിഴ്‌നാട്ടില്‍ ഭൂമാഫിയക്കെതിരെ വാർത്താപരമ്പര നൽകിയ യുവമാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്ക് എതിരായ വാര്‍ത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.
കാഞ്ചീപുരത്തെ ഭൂമാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാര്‍ത്താ പരമ്ബര ചെയ്തിരുന്നു. രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha
























