നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അര്‍ണബ് ഗോസ്വാമിക്കൊപ്പം നില്‍ക്കുന്നു; റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് പിന്തുണയുമായി നടി പായല്‍ ഘോഷ്

റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് പിന്തുണയുമായി നടി പായല്‍ ഘോഷ് . ട്വിറ്ററിലൂടെയാണ് താരം പിന്തുണ അറിയിച്ചിരിക്കുന്നത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ഇവർ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അര്‍ണബ് ഗോസ്വാമിക്കൊപ്പം നില്‍ക്കുന്നുവെന്ന് പായല്‍ ഘോഷ് ട്വീറ്റ് ചെയ്തു. ആര്‍പിഐ അര്‍ണബ് ഗോസ്വാമിക്കൊപ്പം നില്‍ക്കുന്നു എന്നും അവര്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി .
2018 ല്‍ റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്‍വേ നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ഗോസ്വാമിയെ മുംബൈ ലോവര്‍ പരേലിലെ വസതിയില്‍ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു . എന്നാൽ അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്രയെയും താജീന്ദര്‍ ബഗ്ഗയെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. രജഗട്ടിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തിന് സമീപം ധര്‍ണ്ണ അരങ്ങേറാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ബിജെപി നേതാക്കളെയും രാജേന്ദര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു .
https://www.facebook.com/Malayalivartha
























