മരിക്കുന്നതിന് തൊട്ട് മുന്നേ മക്കളും ഭാര്യയുമായി ആ സത്യം കരഞ്ഞ് പറഞ്ഞു; നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടൽ മാറാതെ ബന്ധുക്കൾ; രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യാ ചെയ്ത സംഭവത്തിന്റെ ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല.എന്നാൽ ഈ സംഭവത്തിൽ രണ്ട് പോലീസുകാര്‍ അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ ആണ് നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യാ ചെയ്ത ത്. നന്ദ്യാല്‍ സ്വദേശിയായ അബ്ദുല്‍ സലാമിന്റെയും കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും കുറ്റക്കാരെന്ന് കണ്ട് അറസ്റ്റ് ചെയ്തത്. സിഐ സോമശേഖര റെഡ്ഢി, ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മരിക്കുന്നതിന് മുന്‍പ് കുടുംബം തെറ്റുകാരല്ലെന്ന് വ്യക്തമാക്കി അബ്ദുല്‍ സലാം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതോടെ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. . അബ്ദുല്‍ സലാമിനെ മോഷണ കുറ്റം ചാര്‍ത്തി അനാവശ്യമായി ഉപദ്രവിച്ചെന്നും ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്തതെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha
























