മയക്കുമരുമരുന്ന് കടത്തല്‍... കോണ്‍ഗ്രസ് മുന്‍ മന്ത്രിയുടെ മകന്‍ ഗോവയില്‍ അറസ്റ്റില്‍

മയക്കുമരുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ മന്ത്രി രുദ്രപ്പയുടെ മകന്‍ ദര്‍ശന്‍ ലാമാനി അറസ്റ്റില്‍. ബംഗളൂരുവിലെ സി സി ബി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ വച്ച് അറസ്റ്റിലായ ദര്‍ശന്റെ കൈയില്‍ നിന്നും 500 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു. അതേസമയം, ഡാര്‍ക് നെറ്റ് വഴി മയക്കുമരുന്ന് കൈപ്പറ്റുന്ന മയക്കുമരുന്ന് കടത്തുകാരന്‍ സുജയ് ബംഗളൂരുവില്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കൊറിയര്‍ മുഖേനയാണ് ഇയാള്‍ മയക്കുമരുന്നുകള്‍ കൈപ്പറ്റുന്നത്. സുജയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് സി സി ബി പൊലീസ് ദര്‍ശന്‍ ഉള്‍പ്പെടെ ഏഴു പേരെ ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊറിയര്‍ വഴി മയക്കുമരുന്ന് സ്വീകരിച്ചിരുന്ന പ്രതികള്‍ ബിറ്റ് കോയിന്‍ വഴി ആയിരുന്നു പണം കൈമാറിയിരുന്നത്.
അതേസമയം, സുജയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികളായ ഹേമന്ത്, സുനീഷ് എന്നിവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സി സി ബി ഇവരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്ക് പിടി കൊടുക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. പിന്നീട് ഇവരെ പിന്തുടര്‍ന്ന സി സി ബി ദര്‍ശന്‍ ലാമാനിക്കൊപ്പം ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹേമന്തിനും സുനീഷിനും താമസിക്കാന്‍ ഇടം നല്‍കിയത് ദര്‍ശന്‍ ആയിരുന്നെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു.
പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ ദര്‍ശന്റെ പങ്ക് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്നും ഡാര്‍ക് നെറ്റിലൂടെ മയക്കുമരുന്ന് എങ്ങനെ ശേഖരിച്ചുവെന്ന് അന്വേഷിച്ചു വരികയാണെന്നും സി സി ബി പറഞ്ഞു.
https://www.facebook.com/Malayalivartha
























