ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.. മഹാസഖ്യം കുതിക്കുന്നു, മഹാസഖ്യത്തില്‍ ആര്‍ജെഡി മുന്നില്‍

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അല്‍പ്പസമയത്തിനകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം.
നിതീഷ്‌കുമാര്‍ നേതൃത്വം നല്കുന്ന എന്‍ഡിഎയും തേജസ്വി യാദവ് നേതൃത്വം നല്കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. എക്‌സിറ്റ് പോള്‍ മഹാസഖ്യത്തിനു മുന്‍തൂക്കം പ്രവചിക്കുന്നു. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണു വോട്ടെണ്ണല്‍ നടക്കുന്നത്. അതീവസുരക്ഷയാണു വോട്ടെണ്ണലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























