ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു...

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ശുഭസൂചന. സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യം 120 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. എന്‍ ഡി എ 92 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ആര്‍ ജെ ഡി മുന്നേറ്റം ശ്രദ്ധേയമായി.
പോസ്റ്റല്‍ വോട്ടുകളില്‍ ജെ ഡി യു പിന്നില്‍ പോയതും ബി ജെ പി മുന്നേറുന്നതും ശ്രദ്ധേയമാണ്. ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തിയുളള രാഷ്ട്രീയ നീക്കം ഭരണകക്ഷിയായ ജെ ഡി യുവിനെ വെട്ടിലാക്കി എന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha
























