മൂവായിരം രൂപയ്ക്ക് സ്വന്തം അച്ഛൻ പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍മക്കളോട് ചെയ്ത ക്രൂരത; താറാവ് കച്ചവടക്കാരനെ പോലീസ് പൊക്കിയതോടെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തേക്ക്; കാഴ്ച്ച വച്ചത് നിരവധിപ്പേർക്ക്; ആറ് പേരെ പോലീസ് പിടിക്കൂടിയത് ഇങ്ങനെ

പ്രായ പൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു . കേസില്‍ അറസ്റ്റിലായത് ആറ് പേര്‍. 9 വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവർ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മൂവായിരം രൂപയ്ക്കായിരുന്നു അഞ്ച് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിറ്റതെന്ന് പൊലീസ് പറയുന്നു. 52 കാരനായ താറാവ് കച്ചവടക്കാരാനാണ് രക്ഷിതാക്കളില്‍ കുട്ടികളെ വാങ്ങിയത്. താറാവ് വളര്‍ത്തിലാനായാണ് വാങ്ങിയത്.
അഞ്ച് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയായിരുന്നു . പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ രക്ഷപ്പെടുത്തിയത്.ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു . മറ്റ് നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുട്ടികളെ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചതായി 52 കാരന്‍ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























