വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; വീട്ടുകാരുടെ ക്യാമറ കണ്ണുകൾക്ക് മുന്നിൽ പങ്കാളികള്‍ക്ക് ദാരുണാന്ത്യം; കുട്ടവഞ്ചിയിൽ ഇരുവരും ഒന്നിച്ച് സഞ്ചരിക്കവേ ആ പ്രവൃത്തി അപകടത്തിലേക്ക് നയിച്ചു; വിനോദ യാത്ര അവസാനിച്ചത് കണ്ണീരിൽ

ആരും പ്രതീക്ഷിക്കാത്ത അപകടമായിരുന്നു പങ്കാളികള്‍ക്ക് സംഭവിച്ചത്. കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവർക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത് . നവംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് മുൻപായി കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തുകയായിരുന്നു . കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോര്‍ട്ടിനെ സമീപിച്ചു .പക്ഷേ ബോട്ടുകള്‍ താമസക്കാര്‍ക്ക് മാത്രമെ നല്‍കു എന്നിവര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു കുട്ടവഞ്ചി തെരഞ്ഞെടുത്തത്.
കുടുംബവുമൊത്ത് ആദ്യം നദി കടന്നു.പക്ഷേ ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയില്‍ സഞ്ചരിക്കാനിറങ്ങി. കുടുംബാംഗങ്ങള്‍ ഇരുവരുടെയും ചിത്രങ്ങളും പകര്‍ത്തി തുടങ്ങി. കരയില്‍ നിന്നും 10-15 മീറ്റര്‍ ദൂരത്തെത്തിയതോടെ യുവാവ് വഞ്ചിക്കുള്ളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. ഇത് ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. വഞ്ചിയുടെ നില തെറ്റുകയും മറിയുകയും ചെയ്തു . നീന്തല്‍ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താഴുകയും ചെയ്തു . വഞ്ചി തുഴഞ്ഞിരുന്നയാള്‍ നീന്തി കരയ്ക്കു കയറി .
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി . കാവേരി നദിയിലെ കുട്ടവഞ്ചി സഞ്ചാരം സംബന്ധിച്ച് പൊലീസ് പലതവണ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.. ഇതിന് പുറമെ പലസ്ഥലങ്ങളിലും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടവഞ്ചി മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ പതിവായതോടെയാണ് നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പ് നല്‍കി പൊലീസ് ഇത്തരം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























