മഹാസഖ്യവും എന്‍.ഡി.എയും ഇഞ്ചോടിച്ച് പോരാട്ടം; എണ്ണിയ വോട്ടുകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല, ആദ്യ ഘട്ടത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വളരെ മുന്നിട്ട് നിന്നിരുന്നെങ്കിലും നിലവില്‍ എന്‍.ഡി.എയാണ് മുന്നിൽ

ബീഹാറില്‍ വേട്ടെണ്ണല്‍ പുരോഗമിക്കേ മഹാസഖ്യവും എന്‍.ഡി.എയും ഇഞ്ചോടിച്ച് പോരാട്ടം. ആദ്യ ഘട്ടത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വളരെ മുന്നിട്ട് നിന്നിരുന്നെങ്കിലും നിലവില്‍ എന്‍.ഡി.എയാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്‍.ഡി.എ 125 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മഹാസഖ്യത്തിന് ലീഡ് ഉള്ളത് 105 സീറ്റുകളിലാണ്.അതേസമയം, മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി മുന്നിട്ട് നില്‍ക്കുകയാണ്. .അതെ സമയം ജനവിധി നിതീഷിന്റെ വിജയം ആണെന്ന് അവകാശപ്പെട്ട് ജെ ഡി യു സംസ്ഥാന അധ്യക്ഷൻ രംഗത്ത് വന്നതും ശ്രദ്ധേയമാണ് . എണ്ണിയ വോട്ടുകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല എന്നുതന്നെയാണ്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 23 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്.
ഇടത് പാര്‍ട്ടികള്‍ 12 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.ആര്‍.ജെ.ഡിക്ക് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മഹാസഖ്യത്തിന് വിജയ സാധ്യത കൂടുമായിരുന്നെന്ന വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളില്‍ കൂടി ആര്‍.ജെ.ഡി ആയിരുന്നെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നെന്നും വിലയിരുത്തുന്നു.ആര്‍.ജെ.ഡി പരമാവധി സീറ്റുകളില്‍ മത്സരിക്കണമെന്ന് നേരത്തെ ലാലു പ്രസാദ് യാദവ് പറയുകയും ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ നേട്ടം കൊയ്ത് ആര്‍.ജെ.ഡി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് ആര്‍.ജെ.ഡി നടത്തുന്നത്.
73 ഇടത്ത് ബി.ജെ.പി മുന്നേറുമ്പോള്‍ കനത്ത പോരാട്ടം കാഴ്ചവെച്ച് 60 ഇടത്താണ് ആര്‍.ജെ.ഡി മുന്നേറുന്നത്. അതേസമയം 47 സീറ്റുകളിലാണ് ജെ.ഡി.യു ലീഡ് ചെയ്യുന്നത്. 19 സീറ്റുകളില്‍ ഇടതുസഖ്യം മുന്നേറുമ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ചവെക്കാനായത്.നിലവില്‍ എന്‍.ഡി.എയേക്കാള്‍ ഭൂരിപക്ഷം മഹാസഖ്യത്തിന് കുറവാണെങ്കിലും ട്രന്റുകള്‍ ആര്‍.ജെ.ഡിക്ക് അനുകൂലമാണെന്ന് തന്നെയാണ് ആര്‍.ജെ.ഡി ക്യാമ്പുകള്‍ പറയുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും ട്രന്റുകള്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ ഒരു പ്രതികരണത്തിന് സാധിക്കില്ലെന്നുമാണ് ആര്‍.ജെ.ഡി നേതാവ് മൃതുജ്ഞയ് തിവാരി പറഞ്ഞത്.
https://www.facebook.com/Malayalivartha
























