സംസാരിച്ച് കൊണ്ടിരിക്കെ യുവാവ് വിവാഹിതയായ യുവതിയുടെ മൂക്ക് കത്തി കൊണ്ട് മുറിച്ചു

വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് മൂക്ക് കടിച്ച് മുറിക്കലിലാണ് . വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിക്കുകയായിരുന്നു .സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.
ജലോനിലെ ഒറൈ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം നടന്നത് . വിവാഹിതയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് ഇപ്പോൾ താമസം. ഇതിനിടെയാണ് യുവാവുമായി അടുപ്പത്തിലായത്.
തന്നെ വിവാഹം കഴിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചുവരികയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി . ഇതു സംബന്ധിച്ച് സംസാരിച്ചിരിക്കെ തര്‍ക്കം മൂത്ത് കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു . ഇതിനിടെ യുവാവ് കത്തിയെടുത്ത് യുവതിയുടെ മൂക്ക് മുറിക്കുകയും ചെയ്തു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























