കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതില്‍ അഭിമാനിക്കുന്നു; അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഡി.എം.കെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ചു

ഡി.എം.കെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ചു . ഡി.എം.കെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കമലയുടെ വിജയം പ്രചോദനം നല്‍കുന്നുവെന്ന് കത്തിൽ പറയുന്നു . കത്തിന്‍റെ പകര്‍പ്പ് സ്റ്റാലിന്‍ ഫേസ്ബുക്കില്‍ പങ്കുവയ്‌ക്കുകയും ചെയ്തു .
വണക്കം എന്ന് പറഞ്ഞു തുടങ്ങുന്ന കത്ത് അമേരിക്കയിലെ വൈസ്പ്രസിഡന്‍റിന് തമിഴ് വേരുകളുള്ളതില്‍ സംസ്ഥാനം അഭിമാനിക്കുന്നുവെന്ന് പറയുന്നുണ്ട് .കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതില്‍ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്ബര്യവും ലോകത്തിന്റെ നെറുകയില്‍ എത്തിക്കണം. കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണ്.' സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ സ്റ്റാലിന്‍ കുറിച്ചു.തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തുളസീന്ദ്രപുരമാണ് കമലാ ഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലന്‍റെ ജന്മനാട്. കമലാ ഹാരിസിന്‍റെ വിജയം പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നാട് ആഘോഷിച്ചത്.
https://www.facebook.com/Malayalivartha
























