രണ്ട് വർഷത്തെ പ്രണയം; വിവാഹം ചെയ്യണമെങ്കില്‍ മതം മാറണമെന്ന് യുവാവ്, സങ്കടം സഹിക്കാനാകാതെ യുവതി പണികൊടുത്തു! 19 കാരിയായ യുവതി യുവാവിനെതിരെ പോലീസിൽ പരാതി നല്‍കി

രണ്ട് വര്‍ഷത്തെ കടുത്ത പ്രണയത്തിന് ശേഷം വിവാഹം ചെയ്യണമെങ്കില്‍ യുവാവ് മതം മാറാന്‍ ആവശ്യപ്പെടുകയുണ്ടായി. പിന്നാലെ യുവതി യുവാവിനെതിരെ പോലീസിൽ പരാതി കൊടുത്തു. 19 കാരിയായ യുവതിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയ് ജില്ലയിലാണ് സംഭവം നടന്നത്.
ഹിന്ദു സമുദായത്തില്‍പ്പെട്ട യുവതി ഷഹാബാദ് കോട്‌വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് താമസിച്ചുപോരുന്നത്. ഹാര്‍ദോയ് പോലീസ് സൂപ്രണ്ട് അനുരാഗ് വാട്സിനാണ് യുവതി വ്യാഴാഴ്ച ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അതേ ഗ്രാമത്തില്‍ നിന്നുള്ള മുസ്ലീമായ ആസാദ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി.
നീണ്ട നാളായുള്ള പ്രണയത്തിന് പിന്നാലെ നവംബര്‍ 30 ന് ഇരുവരും വിവാഹത്തിനായി രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് യുവാവ് മതം മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. യുവതി അത് നിരസിച്ചതിനെ തുടര്‍ന്ന് ആസാദ് വിവാഹത്തിന് തയ്യാറാകാതെ അവിടെ നിന്നും പോയി എന്നാണ് യുവതിയുടെ പരാതി.
വിവാഹ വാഗ്ദാനം നല്‍കി ആസാദ് തന്നെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തെന്നും തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുകയുണ്ടായി. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും എസ്പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























