നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...

മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ആൾ ഓക്സിജൻ്റെ അഭാവത്താൽ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശി റിട്ട. ആർമി ഉദ്യോഗസ്ഥനായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ.
ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ വീണ ജോസിനെ വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha






















