ഹൈദരാബാദിലെ വ്യവസായശാലയിൽ വന്‍ അഗ്നിബാധ; എട്ട് പേര്‍ക്ക് പരിക്ക്; കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഹൈദരാബാദിലെ വ്യവസായശാലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബൊല്ലാരാം മേഖലയിലെ വിന്ധ്യ ഓര്‍ഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായത്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. വ്യവസായശാലയില്‍ സൂക്ഷിച്ച രാസലായനിക്ക് തീപ്പിടിത്തമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം, പരിക്കേറ്റവരെ ആശുപത്രിയിലെ മാറ്റിയെന്നും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























