കേന്ദ്ര സർക്കാരും മമതയും തമ്മിലുള്ള യുദ്ധം തുടരുന്നു; ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു; തീരുമാനം അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ച്

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് (എം.എച്ച്.എ) ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ചാണ് തീരുമാനം.
നോട്ടീസ് ലഭിച്ച 3 ഉദ്യോഗസ്ഥരാണ് സുരക്ഷ വീഴചക്ക് കാരണക്കാരെന്നും അവര്‍ക്കായിരുന്നു നദ്ദയുടെ സുരക്ഷ ചുമതലയെന്നുമാണ് സൂചന. കഴിഞ്ഞ 10ന് സൗത്ത് 24 പര്‍ഗാനയിലെ ഡയമണ്ട് ഹാര്‍ബറിനടുത്തുള്ള സിറാക്കലില്‍ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്‍റെ ചില്ല് തകര്‍ന്നിരുന്നു.
സാധാരണ അതാതു സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെയാണ് കേന്ദ്രം ഡെപ്യൂട്ടഷനിലേക്ക് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിളിക്കാറുള്ളത്. എന്നാല്‍ മമത സര്‍ക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.ഇതോടെ ഈ നടപടി പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയതായിരുന്നു നദ്ദ. ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന കല്ലേറില്‍ നദ്ദക്ക് പരിക്കേറ്റിരുന്നില്ല. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.അതേസമയം, ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. പാര്‍ട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടി.എം.സി നേതാവ് മദന്‍ മിത്ര പറഞ്ഞു.
https://www.facebook.com/Malayalivartha























