വൈദ്യുതി മുടങ്ങി; മധ്യപ്രദേശിലെ കോവിഡ് ആശുപത്രിയില്‍ മൂന്ന് രോഗികൾക്ക് ദാരുണാന്ത്യം

ഒരു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ കോവിഡ് ആശുപത്രിയില്‍ മൂന്ന് രോഗികള്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആശുപത്രിയില്‍ വൈദ്യുതി നിലച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ജനറേറ്റര്‍ ഉണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ഏഴ് മണിയോടെയായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്.
സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹാമിദിയ ആശുപത്രിയിലാണ് സംഭവം. ട്രോമ കെയറിലും ഐ.സി.യുവിലും ചികില്‍സയിലുള്ളവരാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.പ്രാഥമിക അന്വേഷണത്തിനൊടുവില്‍ പി.ഡബ്യു.ഡി സബ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തു. ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ആശുപ്രതി സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുതി വിതരണത്തിനായി മൂന്ന് തരത്തിലുള്ള സംവിധാനം ആശുപത്രിയില്‍ നിലവിലുെണ്ടന്ന് മനസിലായതായി ഭോപ്പാല്‍ ഡിവിഷണ്‍ കമ്മീഷണര്‍ കവീന്ദ്ര കിയാവത്ത് പറഞ്ഞു. വൈദ്യുതി നിലച്ചാല്‍ ജനറേറ്ററും പ്രധാന ഉപകരണങ്ങള്‍ക്ക് ബാറ്ററി ബാക്ക് അപ് സംവിധാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























