തമിഴ്നാട്ടിൽ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; നാല് പേർക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സേലം ധര്‍മ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റിയതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ ലോറി ഇടിച്ചതാണ് അപകടത്തിന്റെ ആക്കം വര്‍ധിപ്പിച്ചത്.ദേശീയപാതയില്‍ വാഹനഗതാഗതം മണിക്കൂറുകളോളമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ മരിച്ച നാല് പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha























