രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ ജീപ്പും ട്രെയ്‌ലര്‍ ട്രക്കും കൂട്ടിയിടിച്ച് ഏഴു മരണം.... ഒമ്പതു പേര്‍ക്ക് പരിക്ക്

രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ ജീപ്പും ട്രെയ്‌ലര്‍ ട്രക്കും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉദയ്പൂര്‍നിംബഹേര ദേശീയപാതയിലായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ചിറ്റോര്‍ഗഡ് കളക്ടര്‍ കിഷോര്‍ കുമാര്‍ ശര്‍മ പറഞ്ഞു. നാല് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.
https://www.facebook.com/Malayalivartha























