പ്ലസ് വണ്‍, പ്ലസ്ടു കാസ്ലുകള്‍ ജൂലൈ 24 മുതല്‍ തുടങ്ങും; സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച് ഈ സംസ്ഥാനം!! കോവിഡ് നിലവില്‍ മധ്യപ്രദേശില്‍ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചഹാന്‍
കൊറോണയുടെ രണ്ടാം തരംഗം മന്ദഗതിയിലായതോടെ സാധാരണ ജീവിതം വീണ്ടും പതുക്കെ പതുക്കെ വരുന്നു. അതേസമയം, വിദ്യാര്‍ത്ഥികള്‍ അവരുടെ സ്കൂളുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുന്നു.
സ്കൂളുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചഹാന്‍ വലിയ പ്രഖ്യാപനം നടത്തി. കോവിഡ് നിലവില്‍ മധ്യപ്രദേശില്‍ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
11, 12 ക്ലാസുകളിലെ സ്കൂളുകള്‍ ജൂലൈ 25 മുതല്‍ 50 ശതമാനം ശേഷിയോടെ തുറക്കാന്‍ അനുവദിക്കുന്നു. സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നു.
https://www.facebook.com/Malayalivartha