24 മണിക്കൂറിനുള്ളില്‍ സിം പ്രവര്ത്തനരഹിതമാകുമെന്നൊരു സന്ദേശം... വ്യാജേന സന്ദേശമയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 18,000 രൂപ
24 മണിക്കൂറിനുള്ളില്‍ സിം പ്രവര്‍ത്തനരഹിതമാകുമെന്നും പറഞ്ഞ് മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസില്‍ നിന്നും സന്ദേശം അയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 18,000 രൂപ തട്ടി. കുമ്ബള സ്വദേശിനി നഫീസയ്ക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത കുമ്ബള പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. ഞായറാഴ്ചയാണ് സംഭവം.
വൈകുന്നേരം അഞ്ചു മണിയോടെ മൊബൈല്‍ കമ്ബനിയുടെ പേരില്‍ ഫോണിലേക്ക് ഒരു സന്ദേശം വന്നിരുന്നു. താങ്കളുടെ സിം കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും ഉടന്‍ സന്ദേശം എത്തിയ 8250952988 എന്ന നമ്ബറിലേക്ക് വിളിക്കണമെന്നും ഇല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം പ്രവര്‍ത്തനരഹിതമാകും എന്നുമായിരുന്നു സന്ദേശം. ഈ നമ്ബറിലേക്ക് വിളിച്ചപ്പോള്‍ ഉടന്‍ റീചാര്‍ജ് ചെയ്യണമെന്നും മറ്റൊരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഒരു മൊബൈല്‍ അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സ്ക്രീന്‍ മറ്റൊരാളുടെ മൊബൈലിലോ കമ്ബ്യുട്ടറിലോ കാണാനും കൈകാര്യം ചെയ്യാനും സൗകര്യം നല്കുന്ന ആപ്ലിക്ലേഷനായിരുന്നു ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇക്കാര്യം അറിയാതെ യുവതി ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. തുടര്‍ന്ന് അയാളുടെ നിര്‍ദേശപ്രകാരം യുവതി ഓണ്‍ലൈന്‍ റീചാര്‍ജിനു വേണ്ടി ശ്രമിക്കവെ ഒ ടി പി ഉപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നെറ്റ്ബാങ്കിംഗ് അക്കൗണ്ടും പാസ്വേഡും, ഒ.ടി.പിയടക്കമുള്ള വിവരങ്ങളും ചോര്‍ത്തിയാണ് കവര്‍ച്ച എന്ന് സംശയിക്കുന്നു. തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസും മൊബൈല്‍ സേവനദാതാക്കളും പറയുന്നു. സന്ദേശം അവഗണിച്ചാല്‍ തുടര്‍ന്ന് സിം കട്ടായി പോകുമെന്ന ഭയമാണ് പലരെയും ചതിയില്‍ ചാടിക്കുന്നത്.
https://www.facebook.com/Malayalivartha