വനിതാ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സിലെ കുളിമുറിയിലും കിടപ്പുമുറിയിലും ഒളി ക്യാമറ....
വനിതാ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സിലെ കുളിമുറിയിലും കിടപ്പുമുറിയിലും ഒളി ക്യാമറ സ്ഥാപിച്ച സംഭവത്തില്‍ ന്യൂറോളജിസ്റ്റ് അറസ്റ്റിലായി. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം നടന്നത്. കുളിമുറിയിലെ ബള്‍ബില്‍നിന്ന് അസാധാരണ പ്രകാശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളി ക്യാമറ സ്ഥാപിച്ച വിവരം അറിഞ്ഞത്. വനിതാ ഡോക്ടര്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ കോളേജിലെ പ്രശസ്തനായ ന്യൂറോളജിസ്റ്റാണ് അറസ്റ്റിലായത്. വനിതാ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സിന് തൊട്ടടുത്താണ് ഈ ഡോക്ടര്‍ താമസിച്ചിരുന്നത്.
അഞ്ചു ദിവസം മുമ്പാണ് കുളിമുറിയിലെ ബള്‍ബില്‍ മറ്റുനിറങ്ങളിലുള്ള പ്രകാശം ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ കിടപ്പുമുറിയിലെ പുതിയതായി മാറിയ ബള്‍ബ് കത്താതിരുന്നതും സംശയത്തിന് ഇടയാക്കി. ഇതേത്തുടര്‍ന്ന് ഇലക്ട്രീഷ്യനെ വരുത്തി നടത്തിയ പരിശോധനയിലാണ് ബള്‍ബിനുള്ളില്‍ ഒളി ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് വനിതാ ഡോക്ടര്‍ ആശുപത്രിക്ക് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രശസ്തനായ ഡോക്ടര്‍ പിടിയിലായത്. മെഡിക്കല്‍ കോളേജിലെ ക്വാര്‍ട്ടേഴ്സ് വളപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുതിര്‍ന്ന ന്യൂറോളജിസ്റ്റ് കുടുങ്ങിയത്. ഇയാള്‍ വനിതാ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ കടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ന്യൂറോളജിസ്റ്റ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ന്യൂറോളജിസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha