മുംബൈയില്‍ തിമിംഗല ഛര്‍ദ്ദിയുമായി അഞ്ച് പേര് പിടിയില്‍
മുംബൈയില്‍ 26 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദ്ദിയുമായി അഞ്ച് പേര് പിടിയില്‍. 27 കിലോയോളം ഭാരമുള്ള ആംബര്‍ഗ്രിസാണ് രണ്ട് കേസുകളിലായി വനംവകുപ്പ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ 26 കോടി രൂപ വിലവരുന്ന ആംബര്ഗ്രിസാണിത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും 30 കോടി രൂപ വിലവരുന്ന ആംബര്‍ഗ്രിസ് മൂന്ന് പേരില്‍ നിന്നും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ആംബര്‍ഗ്രിസ് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണ് വനം വകുപ്പ് അധികൃതര്‍ മുംബൈയില്‍ ഇവ പിടിച്ചെടുക്കുന്നത്. ആദ്യ സംഘത്തില്‍ നിന്ന് എട്ട് കിലോയും രണ്ടാമത്തെ സംഘത്തില്‍ നിന്ന് 19 കിലോയും പിടിച്ചെടുത്തു.
തിമിംഗലത്തിന്റെ ഛര്ദ്ദിയെയാണ് ആംബര്‍ഗ്രിസ് എന്ന് അറിയപ്പെടുന്നത്. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇവ കാണപ്പെടുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹന സഹായിയായ സ്രവങ്ങള്‍ ഉറഞ്ഞുണ്ടാകുന്ന വസ്തുവാണ് ഇത്. അധികമാവുന്ന ആംബര്‍ഗ്രിസ് തിമിംഗലം ഛര്‍ദ്ദി രൂപത്തില്‍ പുറത്തുവിടും. വംശനാശ ഭീഷണി നേരിടുന്ന ജീവിയായതിനാല്‍ ഇന്ത്യയില്‍ ആംബര്‍ഗ്രിസ് വില്പന നിരോധിച്ചിട്ടുണ്ട്. വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്.
https://www.facebook.com/Malayalivartha