പശ്ചിമബംഗാള്‍ സംഘര്‍ഷം; സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല: മമതാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി
പശ്ചിമബംഗാള്‍ സംഘര്‍ഷത്തില്‍ മമതാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി രംഗത്ത്. സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഹൈകകോടതി ആരോപിക്കുന്നത്.
അതേസമയം മമത ബാനര്‍ജി നല്കിയ തെരഞ്ഞെടുപ്പ് കേസില്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുവേന്ദു അധികാരിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് രേഖകള്‍, ഡിവൈസുകള്‍, വിഡിയോ റെക്കോര്‍ഡ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമീഷനും റിേട്ടണിങ് ഓഫീസര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha