കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു
തമിഴ്നാട്ടില്‍ ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ മുങ്ങി മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ പുതു ഗുമ്മിഡിപ്പൂണ്ടിയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. അലക്കാനും കുളിക്കാനുമായി അങ്കലമ്മന്‍ ക്ഷേത്രക്കുളത്തിലെത്തിയ അഞ്ച് പേരാണ് മരിച്ചത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha