കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 19ാം വകുപ്പ് പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ പ്രതികളുടെ കസ്റ്റഡി ഇ.ഡിക്ക് വേണമെങ്കില്‍ കോടതിയുടെ അനുമതി തേടണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചു.
പ്രതികള്‍ക്ക് എതിരെ കോടതി കേസെടുത്തശേഷം പിഎംഎല്‍എ നിയമത്തിന്റെ 19ആം അനുച്ഛേദ പ്രകാരം അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി വ്യക്തമായാല്‍ അറസ്റ്റിന് അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്നതാണ് 19 ആം വകുപ്പ്.
https://www.facebook.com/Malayalivartha
























