നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തങ്ധര്‍ സെക്ടറിലെ വേലിയുടെ മറുവശത്താണ് മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടെത്തിയത്. അതേസമയം, കൂടുതല്‍ ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
പ്രത്യേക ഇന്റലിജന്‍സ് ഇന്‍പുട്ട് ലഭിച്ചതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്ത തെരച്ചില്‍ ആരംഭിച്ചതായി ചിനാര്‍ കോര്‍പ്‌സിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.തിരച്ചിലില്‍ രണ്ട് പിസ്റ്റളുകളും വെടിക്കോപ്പുകളും മറ്റ് യുദ്ധസമാന സ്റ്റോറുകളും കണ്ടെടുത്തു. കഴിഞ്ഞ മാസവും സമാനമായ സംഭവം നടന്നിരുന്നു. ബാരാമുള്ള ജില്ലയിലെ ഉറിയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഈ സംഭവത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























