Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

പുലിമടയിൽ കയറി പൊക്കി അകത്തിടും കേരളത്തിൽ ശൗക്കത്തലിയെ ഇറക്കി മോദിയുടെ മാസ്റ്റർപ്ലാൻ!

05 OCTOBER 2021 08:41 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഭീകരവാദം വലിയ രീതിയിൽ വേരുപിടിക്കുന്നുണ്ടന്ന സംശയം ഈ കഴിഞ്ഞ കുറച്ചു നാളുകളായി കൂടുതൽ ശക്തമാകുകയാണ്.ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങളിലൊന്നായി കേരളവും മാറിക്കഴിഞ്ഞു.കൃത്യമായ അന്വേഷണം ഇത് സംബന്ധിച്ച് നടന്നിരുന്നില്ല ഇതുവരെയും.എന്നാൽ സാഹചര്യം മാറും.കാരണം കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ തലവനായി എ.പി. ഷൗക്കത്തലി എത്തുന്നതോടെ പല വമ്പൻ സ്രാവുകളും ഭയക്കുമെന്ന കാര്യത്തിൽ സംശയമില്ല.

തീവ്രവാദ ശക്തികൾക്കെതിരേ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ഭാഗമായ ഷൗക്കത്തലിക്കു പുതിയ ദൗത്യം സർക്കാർ നല്കിയത്. നിലവിൽ, ചൈത്ര തെരേസ ജോണിനായിരുന്ന ചുമതല. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായി അറിയപ്പെടുന്നയാളാണ് ഷൗക്കത്തലി.1995 ല്‍ ഒന്നാം റാങ്കോടെ കേരളാ പൊലീസില്‍ എസ് ഐയായ ഷൗക്കത്തലി 2014 ലാണ് എന്‍ഐഎയിലെത്തിയത്.

 

 

 

 

 

 

 

 

കനകമല കേസ്, തമിഴ്‌നാട്ടിലെ ഭീകരവാദ കേസുകള്‍, പാരീസ് ഭീകരാക്രമണ കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണം എന്നിവയിലെല്ലാം ഷൗക്കത്തലി ഉണ്ടായിരുന്നു.

 

 

 

 

 

 

 

 

 

ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ ധീരത കേരള ജനത കണ്ടതാണ്. സി പി എമ്മിനെയും പാര്‍ട്ടി ഗ്രാമങ്ങളെയും ഇളക്കി മറിച്ച കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്.

 

അന്ന് തലശേരി ഡിവൈഎസ്പിയായിരുന്ന ഷൗക്കത്തലി പിന്നീട് ഡെപ്യുട്ടേഷന്‍ നിയമനം വഴിയാണ് എന്‍ഐഎയിലെത്തിയത്.2020 ലെ സ്വർണക്കടത്ത് കേസിൽ ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപിനെയും അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു.സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. തീവ്രവാദ സംഘങ്ങളുടെ ഭീഷണി നേരിടുന്നതില്‍ കേരളം ഗുരുതര വീഴ്ച വരുത്തുന്നതായാണ് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

 

തലശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കൊടിസുനി, ഷാഫി, കിർമാണി മനോജ് എന്നിവരെയും സിപിഎം നേതാക്കളായ പി.കെ. കുഞ്ഞനന്തനെയും പി.മോഹനനെയും അറസ്റ്റ് ചെയ്തത്.സിപി എമ്മിനെയും പാര്‍ട്ടി ഗ്രാമങ്ങളെയും ഇളക്കി മറിച്ച കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിപിഎം നേതാക്കളായ പി.കെ. കുഞ്ഞനന്തനും പി. മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. അന്നു തലശേരി ഡിവൈഎസ്പിയായിരുന്ന ഷൗക്കത്തലി പിന്നീട് ഡെപ്യൂട്ടേഷന്‍ നിയമനം വഴിയാണ് എന്‍ഐഎയിലെത്തിയത്.

 

 

 

 

 

 

 

 

 

കണ്ണൂരിലെ മുടക്കോഴി മലയിൽ ഒളിച്ചിരുന്ന ടി.പി. കേസ് പ്രതികളെ അർധ രാത്രിയിൽ വേഷ പ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. കേസിലെ പ്രധാന പ്രതികളായ കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പല തവണ ചോർന്നതോടെ രഹസ്യമായാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പദ്ധതി ആസൂത്രണം ചെയ്തത്. മുഴക്കുന്ന്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും അടച്ച ശേഷം പതിവു വാഹന പരിശോധനയ്ക്കെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ പോലീസ് നിലയുറപ്പിച്ചു.

 

 

 

 

 

 

 

 

 

ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘം വടകരയിൽനിന്നു ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടോടെ മുഴക്കുന്നിലെത്തി. ലുങ്കി ധരിച്ചു തോർത്തും തലയിൽകെട്ടി ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും. കനത്ത മഴയിൽ മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. പുലർച്ചെ നാലോടെ സുനിയുടെ ഒളിയിടം കണ്ടെത്തി.

 

 

 

 

 

 

 

 

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ടെന്‍റിൽ കന്പിളി പുതച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പോലീസ് അകത്തു കയറി കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളെയും പോലീസ് അകത്തു കയറി പിടികൂടി. പോലീസിനു നേരെ തോക്കു ചൂണ്ടിയ പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.അവിടെനിന്നു നേരം പുലർന്നപ്പോൾ സ്റ്റേഷനിൽ എത്തിച്ചു.

 

 

 

 

 

 

 

 

 

പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ സിപിഎമ്മിന്‍റെ ഏരിയാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ ചരിത്രവും ഷൗക്കത്തലിക്കുണ്ട്. നിങ്ങള്‍ക്കു പോലീസ് സ്റ്റേഷന്‍ ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്കു പാര്‍ട്ടി ഓഫീസിലും കയറാമെന്ന് അന്നു ഷൗക്കത്ത് അലി പറയുന്നതിന്‍റെ ദ്യശ്യങ്ങള്‍ വൈറലായിരുന്നു.
അധികാര കേന്ദ്രങ്ങളെ ഭയക്കാതെ കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികളെ അഴിക്കുള്ളിലാക്കുക എന്നതാണ് ഷൗക്കത്തലിയുടെ ശൈലി. അന്വേഷണത്തിനിടെ പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല.

 

 

 

 

 

 

 

 

 

 

കേരളത്തിൽ തീവ്രവാദത്തിന്‍റെ വേരുകൾ ആണ്ടിറങ്ങുകയാണെന്നു ഇന്‍റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും കേരള സർക്കാർ വേണ്ടത്ര ജാഗ്രതയും അന്വേഷണവും നടത്തുന്നില്ലെന്ന ആക്ഷേപത്തിനു തടയിടാൻ കൂടിയാണ് സിപിഎമ്മിന് അത്ര നല്ല അനുഭവമില്ലാത്ത ആളായിരുന്നിട്ടും ഈ രംഗത്തു പ്രഗല്ഭനായ ഷൗക്കത്തലിയെത്തന്നെ ചുമതല ഏല്പിച്ചത്.

 

 

 

 

 

 

 

 

 

കേരളത്തിൽ ഏറെ ചർച്ചാ വിഷയമായ നർക്കോട്ടിക്ക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ കാര്യങ്ങളും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ അന്വേഷണ പരിധിയിൽ വരണമെന്നാണ് പൊതു സമൂഹത്തിന്‍റെ ആവശ്യം. ഐഎസിലേക്കുള്ള മലയാളികളുടെ റിക്രൂട്ട്മെന്‍റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടും സംസ്ഥാന സർക്കാരും ഇപ്പോൾ ഗൗരവത്തിലെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

സമീപകാലത്തു തീവ്രവാദത്തിനെതിരേയുള്ള ചർച്ചകൾ കേരള സമൂഹത്തിൽ വളരെ സജീവമായതിനാൽ സർക്കാരും അതിനനുസരിച്ചുള്ള നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതമായി എന്നാണ് ഷൗക്കത്തലിയുടെ പുതിയ ദൗത്യത്തിലൂടെ വെളിവാകുന്നത്.അതിനാൽ, ദേശീയ അന്വേഷണ ഏജൻസിയിലും സംസ്ഥാന പോലീസിലും നിർണായക സ്വാധീനമുള്ള ഷൗക്കത്തലിയുടെ നിയമനം കേരളത്തിൽ വേരൂന്നിയിരിക്കുന്ന തീവ്രവാദ ശക്തികൾക്കു പേടി സ്വപ്നമായിരിക്കുമെന്ന് ഉറപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (19 minutes ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (46 minutes ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (1 hour ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (2 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (3 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (6 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (6 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (6 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (7 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (13 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (13 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (14 hours ago)

Malayali Vartha Recommends