നിർമലാ സീതാരാമിന്റെ മാജിക്കും മോദിയുടെ മാസ്റ്റർ പ്ലാനും കൂടുമ്പോൾ ഇത്തവണത്തെ ബഡ്ജറ്റ് പൊടി പൊടിക്കും! 2023-24 കേന്ദ്ര ബജറ്റിലെ പുതിയ നികുതിസ്ലാബുകൾ, പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തൊക്കെ ആകാം ? കേന്ദ്ര ബജറ്റിൽ കണ്ണുനട്ട് സാധാരണക്കാർ

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി 1നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോകസഭയിൽ അവതരിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ ജീവിത ചെലവ് വർധിക്കുകയും തൊഴിൽ വിപണി മോശമാവുകയും ചെയ്യുന്നതിനാൽ ധനമന്ത്രി നിർമലാ സീതാരമാൻ ആദായ നികുതിയുടെ കാര്യത്തിലടക്കം ജനങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് നിർമല സീതാരാമന്‍റെ നാലാമത്തെ കേന്ദ്ര ബജറ്റ് ആണ്
എല്ലാ വർഷവും സാധാരണക്കാരടക്കം രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഒന്നാണ് കേന്ദ്ര ബജറ്റ്. സമ്പദ്‌വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും വേണ്ടി കേന്ദ്രം എന്തൊക്കെ പുതിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തുക എന്നതാണ് എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്ന കാര്യം. എന്നാൽ 2023 ലെ കേന്ദ്ര ബജറ്റിന് പ്രാധാന്യം അൽപ്പം കൂടും. കാരണം 2024 മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.
സീതാരാമനൊപ്പം കേന്ദ്ര ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖർ ടി വി സോമനാഥൻ, ധനകാര്യ സെക്രട്ടറി,അജയ് സേത്ത്, സാമ്പത്തിക കാര്യ സെക്രട്ടറി,തുഹിൻ കാന്ത പാണ്ഡെ, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്‍റ് (ഡിഐപിഎം) സെക്രട്ടറി, സഞ്ജയ് മൽഹോത്ര, റവന്യൂ സെക്രട്ടറി,വിവേക് ജോഷി, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി,വി. അനന്ത നാഗേശ്വരൻ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, നിതിൻ ഗുപ്ത, CBDT ചെയർമാൻ,വിവേക് ജോഹ്രി, സിബിഐസി ചെയർമാൻ എന്നിവരാണ്
നികുതിദായകരിൽ കൂടുതലും ശമ്പളക്കാരായതിനാൽ കൂടുതൽ ഇളവുകൾ മധ്യവർഗം പ്രതീക്ഷിക്കുന്നുണ്ട്. താനും ഇതേ വിഭാഗത്തിൽപ്പെട്ടവരായതിനാൽ മധ്യവർഗത്തിന്റെ സമ്മർദ്ദം മനസിലാക്കുന്നു എന്ന നിർമലാ സീതാരാജന്റെ പ്രസ്താവന പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട് .
ഈ വര്‍ഷവും പ്രതിസന്ധികള്‍ ഏറെയാണ്. ആഗോള തലത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പ്രധാന വെല്ലുവിളിയാണ്. ഇത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ട് വേണം ഇത്തവണത്തെ ബജറ്റ്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന വിവിധ സാമ്പത്തിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കാണേണ്ടതിനാല്‍, വരാനിരിക്കുന്ന ബജറ്റ് എല്ലാ തരത്തിലും ഒരു വലിയ പരീക്ഷണമാണ്.
അതെ സമയം 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ ജനങ്ങളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ എന്തൊക്കെയാണ് പ്രതീക്ഷകളെന്ന് നോക്കാം.
വരുന്ന ബജറ്റിൽ, നിലവിലെ ആദായ നികുതി നിരക്കുകൾ കുറയ്ക്കാനും ശമ്പളക്കാർക്കായി പുതുക്കിയ നികുതി സ്ലാബുകൾ അവതരിപ്പിക്കാനും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
2016-17 ബജറ്റ് മുതൽ നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുകയാണ്. ചില ഇളവുകൾ മാത്രമാണ് ഇതിനിടെ പ്രഖ്യാപിച്ചത്. പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ നിലവിലുള്ള 30 ശതമാനം നിരക്ക് 25 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണ് ഉയർന്ന നികുതി നിരക്കുള്ളത്
അടിസ്ഥാന ഇളവ് പരിധി ഉയർത്താൻ സാധ്യത
കൂടുതൽ തുക ജനങ്ങളുടെ കയ്യിലേക്ക് എത്താൻ ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 2.50 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷത്തിലേക്ക് ഉയർത്തണമെന്നാണ് വിദഗ്ധരുടെ ആവശ്യം. മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 7.50 ലക്ഷം രൂപയാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട് .
80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 12.50 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കിൽ ഇവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഓഫ് ഇന്ത്യ നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
ഓഹരി വിപണി നിക്ഷേപകർക്ക് ബജറ്റിൽ നികുതി ഇനത്തിൽ എന്താണ് പ്രതീക്ഷയെന്ന് നോക്കാം. ലിസ്റ്റഡ് ഇക്വിറ്റി ഷെയറുകളുടെ വില്പനയിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടം പ്രതിവർഷം 1 ലക്ഷത്തിൽ കൂടുതലായതിനാൽ നികുതി വിധേയമാണ്. ഈ പരിധി 2 ലക്ഷം രൂപയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നികുതി ഇളവ് പരിധി
* നിക്ഷേപകരെ സ്വാധീനിക്കുന്ന മറ്റൊരു കാര്യം സെക്ഷൻ 80സി പ്രകാരം ലഭിക്കുന്ന നികുതി ഇളവ് പരിധി വർധിപ്പിക്കുക എന്നതാണ്. ജീവിത ചെലവും പണപ്പെരുപ്പവും കൂടുതലായ സാഹച്യത്തിൽ 1.50 ലക്ഷം എന്ന നിലവിലെ പരിധി കുറവാണെന്നാണ് പൊതുവെയുള്ള പക്ഷം. ഇത് 2.50 ലക്ഷമാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്.
* സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് ലഭിക്കുന്ന നികുതി ഇളവ് നിലവില്‍ 25,000 രൂപയാണ്. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയും ലഭിക്കും. വർധിച്ച ചികിത്സാ ചെലവ് കണക്കിലെടുക്കുമ്പോൾ ഇവ 50,000, 1 ലക്ഷം എന്നിങ്ങനെ ആയി ഉയർത്തണം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
* മറ്റൊരു നികുതി ഇളവ് പ്രതീക്ഷിക്കപ്പെടേണ്ട കാര്യം ഭവന വായ്പയിലാണ്. സെക്ഷൻ 24ബി പ്രകാരം വർഷത്തിൽ ഭവന വായ്പ പലിശയിലേക്ക് അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന നികുതി ഇളവ് 2 ലക്ഷം രൂപയാണ്. ശമ്പളക്കാരെ തൃപ്തിപ്പെടുത്താൻ ഇത് 5 ലക്ഷമാക്കി ഉയർത്തുമെന്നാണ് നികുതിദായകർ പ്രതീക്ഷിക്കുന്നത്.
* ഇൻഷൂറൻസ് മേഖല നിരവധി ഇളവുകളാണ് പ്രതീകഷിക്കുന്നത്. ആദ്യത്തേക്ക് 80സി പ്രകാരമുള്ള നികുതി ഇളവ് വർധിപ്പിക്കുകയെന്നതാണ്. ഇൻഷൂറൻസ് പോളിസിക്കുള്ള പെൻഷൻ തുക നികുതി രഹിതമാക്കുക, ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രൊട്ടക്ഷൻ പ്ലാനുകൾ ജിഎസ്ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഇൻഷൂറൻസ് മേഖല പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha