ദുരന്തത്തില്‍ നിന്ന് കരകയറാന്‍ തുര്‍ക്കിക്ക് എല്ലാ സഹായവും നല്‍കും.... തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ നിന്ന് കരകയറാന്‍ തുര്‍ക്കിക്ക് എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതും സ്വത്തു നാശനഷ്ടങ്ങളും വേദനിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ.
ഇന്ത്യ തുര്‍ക്കിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അതിനെ നേരിടാനായി സാധ്യമായ എല്ലാ സഹായവും നല്‍കാനായി തയ്യാറാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha