ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ സ്ഥാനാര്‍ഥികളില്‍ 121 പേരും നിരക്ഷരര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ സ്ഥാനാര്‍ഥികളില്‍ 121 പേരും നിരക്ഷരര്‍. 359 പേര്‍ അഞ്ചാം ക്ലാസുവരെ പഠിച്ചവരാണെന്നും, 647 പേര്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവരാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പങ്കുവച്ച റിപ്പോര്‍ട്ടുകളുടെ വിശകലനത്തില്‍ പറയുന്നു. ആകെ സ്ഥാനാര്‍ഥികളില്‍ ഏകദേശം 1303 പേര്‍ക്ക് പ്ലസ് ടു വിദ്യാഭ്യാസവും 1502 പേര്‍ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 198 സ്ഥാനാര്‍ഥികള്‍ക്ക് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 8,360 സ്ഥാനാര്‍ഥികളില്‍ 8,337 പേരുടെ വിദ്യാഭ്യാസ യോഗ്യതയാണ് എഡിആര്‍ പരിശോധിച്ചത്.
ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 639 പേരുടെയും വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലാണ്. 836 പേര്‍ക്ക് ഉന്നതവിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാല്‍ 36 പേര്‍ കുറച്ച് മാത്രം സാക്ഷരതയുള്ളവരും 26 പേര്‍ നിരക്ഷരരുമാണ്. നാലുപേര്‍ അവരുടെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തിയിട്ടില്ല. തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ആന്‍ഡമാന്‍ നിക്കോബാര്‍, മിസോറാം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 533 സ്ഥാനാര്‍ഥികളാണ് അഞ്ചാം തരത്തിനും പന്ത്രണ്ടാം തരത്തിനും ഇടയില്‍ വിദ്യാഭ്യാസമുള്ളവര്‍. മൂന്നാംഘട്ടത്തില്‍ മത്സരിച്ചവരില്‍ 591 പേര്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരും 56 പേര്‍ അല്‍പം മാത്രം സാക്ഷരതയുള്ളവരും, 19 പേര്‍ നിരക്ഷരരുമാണ്. 639 സ്ഥാനാര്‍ഥികളുടെയും യോഗ്യത അഞ്ചാം ക്ലാസിനും 12 നും ഇടയിലാണ്. നാലാം ഘട്ടത്തിലും അഞ്ചാം ഘട്ടത്തിലും അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം യഥാക്രമം 644 , 293 എന്നിങ്ങനെയാണ്. രണ്ട് ഘട്ടത്തിലെയും നിരക്ഷരരുടെ എണ്ണം യഥാക്രമം 27, 5 എന്നാണ്. നാലാംഘട്ടത്തില സ്ഥാനാര്‍ഥികളില്‍ 944 പേര്‍ക്കും അഞ്ചാം ഘട്ടത്തില്‍ 349 പേര്‍ക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ട്. മേയ് 20ന് നടന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളില്‍ അഞ്ചുപേര്‍ നിരക്ഷരരും 20 പേര്‍ അല്‍പം മാത്രം സാക്ഷരതയുള്ളവരുമാണ്.
മേയ് 25നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുക 13 നിരക്ഷരരായ സ്ഥാനാര്‍ഥികളാണ്. 487 പേര്‍ക്ക് ഉന്നതവിദ്യാഭ്യാസവും 332 പേര്‍ക്ക് അഞ്ചിനും പന്ത്രണ്ടിനുമിടയിലുള്ള വിദ്യാഭ്യാസവുമുണ്ട്. ഏഴാംഘട്ടത്തില്‍, 402 സ്ഥാനാര്‍ഥികള്‍ക്ക് അഞ്ചിനും പന്ത്രണ്ടിനുമിടയില്‍ വിദ്യാഭ്യാസയോഗ്യതയും 430 പേര്‍ക്ക് ഉന്നതവിദ്യാഭ്യാസവുമുണ്ട്. ഈ ഘട്ടത്തില്‍ മത്സരിക്കാന്‍ 20 ഡിപ്ലോമ യോഗ്യതയുള്ളവരും 24 നിരക്ഷരരും ഉണ്ടാകും.
https://www.facebook.com/Malayalivartha