സര്‍വതും ദുരൂഹം: ജയലളിത കിടന്ന ഐസിയുവിലെ സിസിടിവിയും പ്രവര്‍ത്തനരഹിതമാക്കിയതായി റിപ്പോര്‍ട്ട്

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അവിടത്തെ ഐസിയുവിലെ എല്ലാ സിസിടിവികളും പ്രവര്‍ത്തനരഹിതമാക്കാന്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
ജയലളിത വില്‍പ്പത്രം തയ്യാറാക്കിയിരുന്നില്ലെന്നും പിന്‍ഗാമിയും സ്വത്തിനുടമയും ശശികലയാണെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ആരാണെന്നോ പരിചരിച്ച നഴ്‌സുമാര്‍ ആരാണെന്നുമുള്ള കാര്യങ്ങളും അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിരവധി തവണ കാണാന്‍ ശ്രമിച്ചിട്ടും ചിന്നമ്മയുടെ നിര്‍ദ്ദേശപ്രകാരം തന്നെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദരിപുത്രി ദീപ ജയകുമാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സദാസമയം മുറിയില്‍ ജയലളിതയോട് ഇടപെടാന്‍ അനുമതി നല്‍കപ്പെട്ടിരുന്നത് തോഴി ശശികലക്കും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണനുമായിരുന്നു.
ജയലളിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്തതായും ജയലളിത മരിച്ചത് അഞ്ചിനല്ലെന്നും മൃതദേഹം എംബാം ചെയ്തിരുന്നതായ വിവരങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി അടക്കമുള്ളവര്‍ രംഗത്ത് വന്നിരിക്കെയാണ് പുതിയ വവിരങ്ങളും പുറത്താകുന്നത്. ജയലളിതയുടെ ഭരണകാലത്ത് തന്ത്രപ്രധാന തസ്തികയിലെത്തിയ പ്രധാന ഉദ്യോഗസ്ഥരെല്ലാം ശശികലയുടെ നോമിനികളാണെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha



























