Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ശശികലയെ മെരുക്കാന്‍ തലയും ഇളയദളപതിയും ഒരുമിച്ച് രാഷ്ട്രീയത്തിലേക്ക്?

11 DECEMBER 2016 04:19 PM IST
മലയാളി വാര്‍ത്ത

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയം സജീവമാവുകയാണ്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല വരുന്നതോടെ രാഷ്ട്രീയരംഗത്ത് സജീവമാകാനൊരുങ്ങി നടന്‍ വിജയ്. അണ്ണാഡിഎംകെ അണികളെ സംഘടിപ്പിച്ച് ജയലളിതയുടെ പിന്‍ഗാമിയാകാന്‍ നടന്‍ അജിത്ത് തയ്യാറാകുന്നില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇളയദളപതി ഗോദയിലുണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്ത സുഹൃത്തുക്കള്‍ കൂടിയായ വിജയ്‌യും അജിത്തും നിലവിലെ തമിഴ്‌നാട് രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ചതായാണ് സൂചന. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ അണ്ണാഡിഎംകെ എംപി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാഹചര്യത്തെയും അതീവ ഗൗരവമായാണ് തമിഴ് സിനിമാ ലോകം കാണുന്നത്.

ജയലളിത മുഖ്യമന്ത്രി മാത്രമായിരുന്നില്ല തങ്ങളില്‍ ഒരാളായിരുന്നുവെന്നതും താരങ്ങള്‍ക്കിടയില്‍ വൈകാരികമായ വികാരമുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ നടത്തി ആശങ്കകള്‍ അകറ്റണമെന്നാണ് താരങ്ങളുടെ അഭിപ്രായം. രജനികാന്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്കും ഇതേ നിലപാടാണ് ഉള്ളത്.2020ന് ശേഷം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പ്രവചനം ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍. വിജയുടെ ഉയര്‍ച്ചകളെ കുറിച്ച് പ്രവചനം നടത്തിയിരുന്ന അതേ ജ്യോത്സ്യന്‍ തന്നെയാണ് 2011ല്‍ ഇത്തരത്തിലൊരു പ്രവചനം നടത്തിയിരുന്നത്. 2021ല്‍ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പ് വരാന്‍ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണത്തലപ്പത്തേക്ക് ആരു വരുമെന്ന ചോദ്യം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ജയലളിതയുടെ മരണത്തോടെ തമിഴകം അനാഥമായ സ്ഥിതിയിലാണ്. അണ്ണാഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശശികലയെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാടിലുള്ളത്. താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുന്നതോടെ രംഗത്തിറങ്ങുമെന്നാണ് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.

ആരാധകര്‍ 'തല' എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന നടന്‍ അജിത്ത് അണ്ണാഡിഎംകെയെ നയിക്കണമെന്ന സമ്മര്‍ദ്ദം ഒരു വിഭാഗം നേതാക്കളും അണികളില്‍ മഹാഭൂരിപക്ഷവും നടത്തുന്നുണ്ടെങ്കിലും അജിത്ത് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍ ജയലളിതയുമായി ഏറെ അടുപ്പം സൃഷ്ടിച്ചിരുന്ന അദ്ദേഹത്തിന് മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥതതയുണ്ടാക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ പോലും അതുകൊണ്ട് മാത്രം തൃപ്തിപ്പെടുന്ന മാനസികാവസ്ഥയിലല്ല ജനങ്ങളും താരങ്ങളും. മുഖ്യമന്ത്രിയായി തന്നെ ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാതെ അര്‍ദ്ധരാത്രി തന്നെ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചതിലും ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെയും ശശികലയുടെ നീക്കത്തേയും സംശയത്തോട് കൂടിയാണ് പ്രബലവിഭാഗം വീക്ഷിക്കുന്നത്.

തമിഴ്‌നാട്ടില്‍ മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ മാത്രമേ നീതിയുക്തമായ അന്വേഷണം നടക്കുവെന്ന വിശ്വാസമാണ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുന്ന മുറക്ക് ഇടപെടല്‍ നടത്തി രംഗത്ത് വരാനാണ് യുവതാരങ്ങളായ അജിത്തിന്റെയും വിജയ്‌യുടെയും നീക്കമെന്നാണ് സൂചന.വേണ്ടി വന്നാല്‍ രാഷ്ട്രീയ മാറ്റത്തിനായി ഇരുവരും സംയുക്ത റാലികള്‍ നടത്താന്‍ പോലും തയ്യാറായേക്കുമെന്നാണ് ഇവരോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ശശികല അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായാല്‍ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോവാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയ പ്രവേശത്തിന് ഉചിതമായ സമയമാണിതെന്ന ധാരണ അജിത്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ക്കിടയിലുണ്ട്.

ആരാധകര്‍ക്കിടയില്‍ കടുത്ത മത്സരമുണ്ടെങ്കിലും വിജയ്‌യും അജിത്തും അടുത്ത സുഹൃത്തുക്കള്‍ കൂടിയായതിനാല്‍ ഇവരില്‍ ഒരാള്‍ രംഗത്തിറങ്ങിയാല്‍ മറ്റേയാള്‍ പിന്‍വലിയാനാണ് സാധ്യത. എന്നാല്‍ രാഷ്ട്രീയമാറ്റത്തിനായുള്ള പ്രചരണങ്ങളിലും റാലികളിലും രണ്ട്‌പേരും സംയുക്തമായി നേതൃത്വം കൊടുക്കാനുള്ള സാധ്യത കൂടുതലാണ് താനും. ഇനി രജനികാന്ത് ബദലായി ഇറങ്ങുകയാണെങ്കില്‍ പിന്‍തുണ നല്‍കാനാണ് ഇരുവരുടെയും നീക്കമത്രെ.

എന്ത് 'വില' കൊടുത്തായാലും അത് ഭരണമാറ്റമായാല്‍ പോലും ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്ത് കൊണ്ടുവന്നിരിക്കുമെന്ന വാശിയിലാണ് താരപ്പട. അതേസമയം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ജയലളിതയുടെ പിന്‍ഗാമിയായി ശശികലയെ അവരോധിക്കാനുള്ള നീക്കത്തില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നടി ഗൗതമിയുടെ കത്ത് സാധാരണക്കാരന്റെ സംശയമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയലളിത 75 ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഇക്കാലമത്രയും ആശുപത്രിയില്‍ എന്താണ് നടന്നതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടു മതി ശശികലയുടെ സ്ഥാനാരോഹണമെന്നാണ് പ്രതിഷേധമുയര്‍ത്തുന്ന പ്രവര്‍ത്തകരുടെ നിലപാട്.

നേരത്തെ, ജയലളിതയുടെ ചികില്‍സയും മരണവും സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചത്. ജയലളിതയുടെ ആശുപത്രി പ്രവേശം, ചികില്‍സ, ആരോഗ്യനിലയിലുണ്ടായെന്നു പറയപ്പെടുന്ന പുരോഗതി, പെട്ടെന്നുള്ള മരണം തുടങ്ങിയവ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ടെന്ന് ഗൗതമി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവിടാതെ സൂക്ഷിക്കുകയായിരുന്നുവെന്നും ഗൗതമി ആരോപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (46 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends