പാസ്‌പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള നിബന്ധനകളില്‍ ഇളവ്

പാസ്‌പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള നിബന്ധനകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തി. ഡിജിറ്റല്‍ ഒപ്പോടുകൂടിയ വിവാഹ, ജനന സാക്ഷ്യപത്രങ്ങള്‍ ആധികാരിക രേഖകളെന്ന നിലയ്ക്കു സ്വീകരിക്കും.
പാസ്‌പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനെത്തുന്ന അപേക്ഷകര്‍ക്കെല്ലാം കാലതാമസം കൂടാതെ തിരുത്തിനല്‍കാനാണു നിര്‍ദേശം. പാസ്‌പോര്‍ട്ട് എടുത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനനത്തീയതി തിരുത്തി നല്‍കാമെന്നായിരുന്നു ഇതുവരെയുള്ള മാര്‍ഗനിര്‍ദേശം.
നടപടികള്‍ക്കു കാലതാമസവും നേരിട്ടിരുന്നു. ഇനിമുതല്‍ സമയപരിധി നോക്കാതെ അപേക്ഷകളെല്ലാം വേഗത്തില്‍ തീര്‍പ്പാക്കാനാണ് ഉത്തരവ്. ഡിജിറ്റല്‍ ഒപ്പോടുകൂടിയ വിവാഹ, ജനന സാക്ഷ്യപത്രങ്ങള്‍ ആധികാരിക രേഖകളായി പരിഗണിക്കാന്‍ പാസ്‌പോര്‍ട്ട് വിതരണ അതോറിറ്റിയോടു വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചു.
പാസ്‌പോര്‍ട്ട് അനുവദിക്കല്‍ നടപടികള്‍ കൂടുതല്‍ ഉദാരവും കുറ്റമറ്റതുമാക്കാന്‍ 1980 ലെ പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. പുതിയ സംവിധാനത്തില്‍ പാസ്‌പോര്‍ട്ട് അനുവദിക്കല്‍ നടപടികള്‍ കുറ്റമറ്റതാണെന്നും ദേശവിരുദ്ധ ശക്തികള്‍ക്ക് അവ കിട്ടാനുള്ള സാധ്യതയില്ലെന്നും വിദേശകാര്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 12 ദശലക്ഷം പാസ്‌പോര്‍ട്ടുകളാണ് വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തത്
https://www.facebook.com/Malayalivartha



























