Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പ്രവാസികളുടെ ഭാര്യമാര്‍ ജാഗ്രതൈ! യുവാക്കളോടൊപ്പമുള്ള വ്യാജ ദൃശ്യങ്ങളുണ്ടാക്കി ബ്ലാക് മെയില്‍ ചെയ്യുന്ന തട്ടിപ്പ് സംഘം കാസര്‍ഗോഡ് സജീവം

12 DECEMBER 2016 03:09 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ലെന്നു കണ്ടാല്‍ പറ്റിക്കൂടുന്ന പയ്യന്‍മാര്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കുകയാണ്. പണം വാരാന്‍ പുതുവഴികളാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രവാസികളുടെ ഭാര്യമാരേയാണ് തട്ടിപ്പുകാര്‍ കൂടുതലായും കരുവാക്കുന്നത്. പൊയിനാച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഭര്‍തൃമതികളായ ഒട്ടേറെ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിവരം പുറത്തുവന്നിരിക്കയാണ്.
ഗള്‍ഫില്‍ കഴിയുന്ന പ്രവാസികളെക്കുറിച്ചുള്ള വിശദമായ വിവരം ഈ സംഘം ആദ്യമായി ശേഖരിക്കും. ഇവരുടെ ഭാര്യമാര്‍ നാട്ടില്‍ ജോലിക്കു പോകുന്നവരാണെങ്കില്‍ കാര്യം എളുപ്പമാണ്. അത്തരം യുവതികളെയാണ് നിരീക്ഷണത്തിന് വിധേയമാക്കി പണം തട്ടുന്നത്. ഭാര്യമാര്‍ ജോലി ചെയ്യുന്ന സ്ഥലവും ജോലിക്ക് പോകുന്ന വഴിയും മറ്റും വിശദമായി ശേഖരിച്ച ശേഷമാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിക്കുക. ജോലിക്ക് പോകുമ്പോഴോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്തോ പരിചയക്കാരായ ഏതെങ്കിലും യുവാക്കളുമായി സംസാരിക്കുകയാണെങ്കില്‍ അത് ഈ സംഘം അവരറിയാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കും. ചിത്രീകരിച്ച ദൃശ്യങ്ങള്‍ അപകീര്‍ത്തികരമാക്കാന്‍ ചില എഡിറ്റിങ്ങ് പണികളും ഇവര്‍ നിര്‍വ്വഹിക്കും. അതോടെയാണ് ഉദ്ദേശിക്കുന്ന യുവതിയെ സമീപിക്കാനൊരുങ്ങുക.
ആളും തരവും നോക്കി യുവതി ജോലിക്ക് പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ ഈ സംഘത്തിലെ ആളുകള്‍ അത്തരക്കാരെ സമീപിക്കും. പിന്നീടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുക. പല ആരോപണങ്ങളും അവരുടെ മേല്‍ ഉന്നയിക്കും. അതെല്ലാം നിഷേധിച്ചാലും നിങ്ങളും മറ്റു യുവാക്കളും തമ്മിലുള്ള അടുപ്പം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വേണമെങ്കില്‍ അത് കാണിച്ചു തരാമെന്നും അതു പുറത്തുവിടാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെടും. തെറ്റായി ഒന്നും ചെയ്യാത്തവര്‍ തിരിച്ച് പ്രതികരിക്കുമെങ്കിലും വ്യാജ ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറയുന്നതോടെ അവര്‍ കീഴടങ്ങും. ഒടുവില്‍ ചോദിക്കുന്ന പണം നല്‍കി അപകീര്‍ത്തിയില്‍ നിന്നും രക്ഷപ്പെടുകയാണ് പതിവ്.
ജോലി ചെയ്യുന്ന പ്രവാസികളുടെ ഭാര്യമാരായ യുവതികളേയാണ് സംഘം ലക്ഷ്യമാക്കുന്നത്. വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങളുണ്ടാക്കിയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അഞ്ചുപേര്‍ അടങ്ങുന്ന സംഘം നിങ്ങളുടെ ദാമ്പത്യം തകര്‍ക്കാനുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി അത് പുറത്തെത്തിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. മറ്റു ബന്ധങ്ങളുള്ള വീട്ടമ്മമാരാണെങ്കില്‍ ഈ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി. അതു ചൂണ്ടിക്കാട്ടി ബ്ലാക് മെയില്‍ ചെയ്യാനും എത്ര പണം വേണമെങ്കിലും ഭീഷണിപ്പെടുത്തി വാങ്ങാനുമാകും. നിരവധി യുവതികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിന് ഇരയായവര്‍ എത്രയും വേഗം പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബത്തില്‍ ഇത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമെന്ന ഭയത്താലും അപമാനിതയാകുമെന്ന ചിന്തയിലും ഇത്തരം കാര്യങ്ങള്‍ ആരും പുറത്തു പറയാത്തതിനാല്‍ സംഘം തട്ടിപ്പ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്‌റ്റേഷനില്‍ ഒരു പരാതി ലഭിച്ചതോടെയാണ് പൊലീസിന് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends