ദന്ത ഡോക്ടര്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; രക്തത്തില്‍ കുളിച്ചുകിടന്ന മൃതദേഹത്തിനടുത്ത് ഡോക്ടര്‍ ഇരുന്നത് മൂന്നു മണിക്കൂര്‍

മുംബൈയിലാണ് സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നന്നാണ് ഭാര്യയെ ദന്ത ഡോക്ടറായ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിവരം പൊലീസില്‍ അറിയിച്ച് ഇയാള്‍ കീഴടങ്ങുകയായിരുന്നു.
ജോഗേശ്വരിയില്‍ ദന്തല്‍ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോ. ഉമേഷ് ബാര്‍ബോള്‍, ഭാര്യ തനൂജയ്ക്കും മകനുമൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ചയാണ് ഭാര്യ സ്വന്തം വീട്ടില്‍നിന്ന് ഇവിടേക്കെത്തിയത്. ഞായറാഴ്ച രാവിലെ ഇവരുതമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി. വഴക്കു കലശലായതോടെ ഡോ. ഉമേഷ് കത്തിയെടുത്തു ഭാര്യയെ കുത്തുകയായിരുന്നു.
നിരവധി തവണ ഇയാള്‍ ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും അത് മരണത്തിലേക്കു നയിക്കുകയുമായിരുന്നു.കൊലപാതകത്തിനുശേഷം രക്തത്തില്‍ കുളിച്ചുകിടന്ന മൃതദേഹത്തിനടുത്ത് ഡോക്ടര്‍ മൂന്നു മണിക്കൂര്‍ ഇരുന്നു. പിന്നീട്, 9.30 ഓടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തുകയും ഡോ. ഉമേഷിനെ അറസ്റ്റുചെയ്യുകയും ചെയ്തു. ഏഴു വര്‍ഷത്തിനു മുന്‍പാണ് ഇരുവരും വിവാഹിതരായത്.
https://www.facebook.com/Malayalivartha



























