നിതീഷ് കോവിന്ദിന് പിന്തുണ നല്‍കിയത് ചരിത്രപരമായ മണ്ടത്തരം; ലാലു പ്രസാദ് യാദവ്

ഭരണപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദിന് പിന്തുണയ്ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ ലാലു പ്രസാദ് യാദവ് വിമര്‍ശിച്ചു. ഇതിനെ ചരിത്രപരമായ മണ്ടത്തരമാണെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിനെ പ്രഖ്യാപിച്ചതോടെ നിതീഷിന്റെ പിന്തുണ വേണമെന്ന് ആവശ്യവുമായി ലാലു സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ വിള്ളലുകളുണ്ടായേക്കുമെന്നാണ് സൂചന.
നിതീഷ് തന്നൊട് കാര്യം പറഞ്ഞപ്പോള്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. ഇതിന് പിന്നാലെ വിവിധ ആര്‍ജെഡി എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. കോവിന്ദിന് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും തീരുമാനത്തില്ഡ നിന്നും പിന്മാറണമെന്നും ആര്‍ജെഡി എംഎല്‍എ ഭായ് വീരേന്ദ്ര ആവശ്യപ്പെട്ടു. ബീഹാറിന്റെ പുത്രിയായ മീരാ കുമാറിനെ പിന്തുണമെന്ന് ആവശ്യപ്പെടുമെന്നും ലാലു അറിയിച്ചു.
ബീഹാറിലെ സഖ്യകക്ഷികളായ ഇവരുടെ അഭിപ്രായ വിത്യാസങ്ങള്‍ ബീഹാര്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























