ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

ഈ ശബരിമല സീസൺ തുടങ്ങിയപ്പോൾ തന്നെ ചില അട്ടിമറി ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ കൃത്യമായ അന്വേഷണത്തിൽ ഇപ്പോൾ റിപ്പോർട്ട് വന്നിരിക്കുകയാണ് . ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ബുക്കിങ്ങില്‍ ക്രമക്കേടുകളോ തട്ടിപ്പോ നടന്നിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുകയാണ്. നട തുറന്ന് 13 ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തിയത് ഇന്നലെയാണ്. 78,000ത്തിലേറെ തീര്‍ത്ഥാടകരാണ് ഇന്നലെ സന്നിധാനത്തെത്തി അയ്യപ്പനെ തൊഴുതത്.ഇവരില്‍ 56,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴിയാണ് ദര്‍ശനത്തിന് എത്തിയത്. പതിനായിരത്തിലേറെ പേര്‍ സ്‌പോട്ട് ബുക്കിങ് ഉപയോഗിച്ചും സന്നിധാനത്തെത്തി.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലും തീര്‍ത്ഥാടകരുടെ വരവില്‍ വലിയ കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാല്‍ ശബരിമലയില്‍ തിരക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതോടെ സന്നിധാനത്തും പമ്പയിലും തിരക്ക് വര്‍ധിക്കാനിടയുണ്ട്.
https://www.facebook.com/Malayalivartha

























