ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

തിരുവനന്തപുരം ശംഖുമുഖത്ത് വെട്ടുകാട് പെരുന്നാൾ കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ വാഹനവും ഡ്രൈവറും പോലീസ് പിടിയിൽ. പൂന്തുറ ആലുകാട് സ്വദേശിനി അഞ്ജലി (24), ഒന്നര വയസ്സുകാരൻ മകൻ ആഷിക് എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ടവേര ടാക്സി ഡ്രൈവറെയാണ് ശംഖുമുഖം എ.സി.പി സജിമോന്റെ നേതൃത്വത്തിലുള്ള 'തൂഫാൻ' ടീം സാഹസികമായി അറസ്റ്റ് ചെയ്തത്.
നവംബർ 13-ന് ശംഖുമുഖത്ത് വെച്ച് ഒരു അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഇടിച്ചിട്ട് നിർത്താതെ പോയ ആ കാർ ഡ്രൈവറെ ഒടുവിൽ കേരള പോലീസ് പൂട്ടി! ഒരു സിസിടിവി ദൃശ്യം പോലുമില്ലാതിരുന്ന കേസിൽ, റോഡിൽ വീണുകിടന്ന ഒരു ചെറിയ റിഫ്ലക്ടർ സ്റ്റിക്കറിൽ നിന്നാണ് പോലീസ് തമിഴ്നാട് തിരുനെൽവേലിയിലേക്ക് എത്തിയത്...
https://www.facebook.com/Malayalivartha

























