ഹോട്ടലില്‍ താന്‍ നേരിട്ട അനുഭവം വിവിരിച്ച് യുവതി

ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ഹോട്ടലില്‍ മുറിയില്ല. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്നും നേരിട്ട അനുഭവം വിവരിച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സിംഗപ്പൂരില്‍ നിന്നും ഹൈദരാബാദിലെത്തിയ ആര്‍ട്ടിസ്റ്റ് നുപുര്‍ സരസ്വതിനാണ് ഹോട്ടലില്‍ നിന്നും മോശം അനുഭവം നേരിവേണ്ടി വന്നത്. ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ഹോട്ടലില്‍ മുറിയില്ലെന്നായിരുന്നു ഹോട്ടല്‍ മാനേജ്‌മെന്റിന്റെ മറുപടി. ഓണ്‍ലൈനായി മുറി ബുക്ക് ചെയ്തിരുന്നതായി നുപുര്‍ വ്യക്തമാക്കിയെങ്കിലും അധികൃതര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.
ഒരു പക്ഷേ ഈ ഹോട്ടലിനേക്കാള്‍ തെരുവില്‍ താന്‍ സുരക്ഷിതയായിരിക്കുമെന്ന് അവര്‍ കരുതിയിട്ടുണ്ടാകുമെന്നും നുപുര്‍ പരിഹസിച്ചു. തന്റെ കൈവശം താങ്ങാവുന്നതിലപ്പുറം ലഗ്ഗേജുണ്ടെന്നും യാത്ര ഇനിയും തുടരേണ്ടതുണ്ടെന്നും നുപുര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വള്ളിയാഴ്ചയാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കി നുപുര്‍ ഫെയ്‌സ്ബുക്കില്‍ കുറുപ്പിട്ടത്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ സഹായ യവുമായി എത്തി എന്ന് നുപുര്‍ പറഞ്ഞു.
ട്രാവല്‍ ബുക്കിങ് വെബ്‌സൈറ്റായ ഗോയിബിബോ വഴിയാണ് നുപുര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ശനിയാഴ്ച പോസ്റ്റ് എഡിറ്റ് ചെയ്ത് ഇക്കാര്യം നുപുര്‍ കൂട്ടിച്ചേര്‍ത്തു. ഗോയിബിബോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് നിരവധിയാളുകള്‍ സഹായവുമായെത്തിയെന്നും നുപുര്‍ പറുന്നു. നിലവില്‍ ഡെക്കാന്‍ എറാഗഡ എന്ന ഹോട്ടലിലാണ് താമസിക്കുന്നതെന്നും നുപുര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha






















