24 മണിക്കൂര്‍ കഠിന ദൗത്യം; ശ്രീനഗറില്‍ സ്‌കൂളില്‍ ഒളിച്ച രണ്ട് തീവ്രവാദികളെ സിആര്‍പിഎഫ് വധിച്ചു

ആശ്വാസം മണിക്കൂറുകള്‍ക്കുശേഷം. സിആര്‍പിഎഫിനെ ആക്രമിച്ച ശേഷം സ്‌കൂളില്‍ ഒളിച്ച രണ്ട് തീവ്രവാദികളെ വധിച്ചു. സിആര്‍പിഎഫിന്റെ 29ാം ബറ്റാലിയന് നേരെ ആക്രമണം നടത്തി ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒളിച്ചിരുന്ന തീവ്രവാദികളാണ് വധിക്കപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ പന്താ ചൗക്കില്‍ നടന്ന ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുകയും രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമം നടത്തിയ ശേഷം വൈകിട്ട് 5:50 ഓടെയാണ് തീവ്രവാദികള്‍ സ്‌കൂളില്‍ പ്രവേശിച്ചത്. അപ്പോഴേക്കും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്‌കൂളില്‍ നിന്ന് പോയിരുന്നു.ഉടന്‍ തന്നെ സൈന്യം 36 മുറികളും ഏഴ് കെട്ടിടങ്ങളുമുള്ള സ്‌കൂള്‍ വളഞ്ഞു.
രാവിലെയോടെയാണ് തീവ്രവാദികളെ പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പരമാവധി കേടുപാടുകള്‍ ഒഴിവാക്കാനാണ് സൈനികനീക്കത്തിന് ഇത്രയും സമയം വേണ്ടി വന്നതെന്ന് ഡിജിപി വെയ്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha






















