മകളെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ ജാമ്യത്തിലിറങ്ങി വീണ്ടും മകളെ പീഡിപ്പിച്ചു

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തന്റെ ഇരയെ വീണ്ടും ബലാത്സംഗം ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തന്റെ കാമുകിയോട് മാപ്പ് പറഞ്ഞു വീണ്ടും ഒപ്പം താമസിക്കുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും പീഡിപ്പിച്ചത്.
തെലങ്കാനയിലെ ഹയാത്‌നഗറിലാണ് സംഭവം.പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് ആറ് മാസം മുന്‍പ് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തന്റെ ഇരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം 2011 മുതല്‍ താമസിച്ചു വരികയായിരുന്നു പ്രതിയായ മെഡിഷെട്ടി സന്തോഷ് റെഡ്ഡി എന്ന 36കാരന്‍. ഇതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ ഇയാള്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡനം നടത്തിയത്.
https://www.facebook.com/Malayalivartha






















