പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയില്‍; ട്രംപുമായി ഇന്ന് ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. വാഷിങ്ടണിലെ വില്ലാര്‍ഡ് ഇന്റര്‍ കോണ്ടിനന്റെല്‍ ഹോട്ടലില്‍ മോദിക്ക് ഇന്ത്യന്‍ സമൂഹം വരവേല്‍പ് നല്‍കി. തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി ചര്‍ച്ച നടത്തും.
അമേരിക്കയിലെ 20 പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായി സംവദിക്കുന്ന പ്രധാനമന്ത്രി വിര്‍ജീനിയയില്‍ ഇന്ത്യന്‍അമേരിക്കന്‍ കമ്യൂണിറ്റി ഇവന്റിലും സംബന്ധിക്കും. പോര്‍ചുഗല്‍ സന്ദര്‍ശനത്തിനു ശേഷമാണ് മോദി അമേരിക്കയിലെത്തിയത്
https://www.facebook.com/Malayalivartha






















