തമിഴ്‌നാട് നിയമസഭാ സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സ്പീക്കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha






















