മുഖ്യമന്ത്രിയുടെ യോഗത്തിനിടെ മൊബൈലില്‍ കളിച്ച മൂന്നു ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിക്കിടെ മൊബൈലില്‍ ഗെയിം കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുത്തു. മൊബൈലില്‍ കളിയുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നതോടെ ആണ് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പാട്‌നയില്‍ മയക്കുമരുന്നുകടത്ത്' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ കാന്‍ഡി ക്രഷ് കളി.
ബീഹാറിലെ ക്രൈം വിഭാഗം നടത്തിയ സെമിനാറില്‍ മുഖ്യാതിഥി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു. ബീഹാര്‍ ഡിജിപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണിതെന്ന് എഡിജിപി എസ്.കെ. സിംഗാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















