ഓടുന്ന ബസ്സില്‍ യുവതിയെ ചുംബിച്ച് ബി.ജെ.പി നേതാവ്

ഓടുന്ന ബസില്‍ വച്ച് യുവതിയെ ബി.ജെ.പി നേതാവ് ചുംബിച്ചു. മധ്യവയസ്‌കനായ ബി.ജെ.പി നേതാവ് യുവതിയെ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രാദേശിക ബി.ജെ.പി നേതാവ് രവീന്ദ്ര ബവന്തടെയ്ക്കയാണ് വീഡിയോയിലുള്ളത്.
സംഭവം ചര്‍ച്ചയായതോടെ ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കി. ഗട്ചിരോലി ജില്ലയിലെ ചന്ദ്രാപൂര്‍ പ്രദേശത്തെ ബസ് യാത്രയ്ക്കിടെയാണ് സംഭവം. ബി.ജെ.പി നേതാവും ദൃശ്യത്തിലുള്ള യുവതിയും പരസ്പര സമ്മതത്തോടെ ചുംബിക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നീട് ഇയാള്‍ യുവതിക്ക് നേരെ ബലപ്രയോഗം നടത്തുന്നതും കാണാം.
വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത് രവീന്ദ്ര തനിക്ക് ജോലിയും വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നല്‍കി പീഡിച്ചുവെന്നാണ് യുവതിയുടെ പരാതി.
https://www.facebook.com/Malayalivartha























