ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൂട്ടക്കലാപം!

ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വെസ്റ്റ് ബംഗാളില്‍ കൂട്ടക്കലാപം. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് സ്ഥലത്ത് കേന്ദ്രസേനയെ നിയോഗിച്ചു. 400ഓളം പാരാമിലിട്ടറി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെയാണ് കലാപസ്ഥലത്തേയ്ക്ക് അയച്ചത്.
കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗ്ഗനാസ് ജില്ലയിലാണ് പരക്കെ അക്രമം ഉണ്ടായത്. പ്രവാചകന്‍ നബിയെക്കുറിച്ച് പതിനേഴുകാരനായ ഒരു വിദ്യാര്‍ത്ഥി എഴുതിയ പോസ്റ്റിനെ ഉദ്ധരിച്ചാണ് ഈ അക്രമമെല്ലാം ഉണ്ടായത്. കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് ജനങ്ങള്‍ അക്രമം അഴിച്ച് വിടുകയും റോഡുകളും റെയില്‍വേ ട്രക്കുകളും തടയുകയും ചെയ്തു. സ്ഥലത്ത് സമാധാനാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ മന്ത്രിസഭാ യോഗം അടിയന്തരയോഗം വിളിച്ചാണ് അവിടെ കേന്ദ്രസേനയെ നിയോഗിച്ചത്.
https://www.facebook.com/Malayalivartha























