പഠിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയെയും മക്കളെയും അടിച്ചുകൊന്ന് കര്‍ഷകന്‍

പഠിപ്പിക്കാന്‍ പണമില്ല മക്കളെയും ഭാര്യയെയും അടിച്ചു കൊന്ന് കര്‍ഷകന്‍. എംബിഎ അഡ്മിഷന്‍കിട്ടി പഠനത്തിനയയ്ക്കാന്‍ പണമില്ലാത്തതിന്റെ വിഷമത്തില്‍ ഉറങ്ങി കിടന്ന ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ഇരുമ്പു വടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാമസുബ്ബ റെഡ്ഡിയെന്ന കര്‍ഷകനെ സമീപ വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ ആനന്ദ്പൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാമസുബ്ബ റെഡ്ഡിയുടെ രണ്ടു പെണ്‍മക്കള്‍ക്കും എംബിഎയ്ക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നു. പക്ഷേ ഇവരെ പഠിപ്പിക്കാനുള്ള പണം ഇദ്ദേഹത്തിനില്ലായിരുന്നു. കൃഷി ഭൂമി വിറ്റ് ചെലവ് നടത്താമെന്ന് ഭാര്യ പറഞ്ഞെങ്കിലും ആകെയുള്ള ഭൂമി വിറ്റു കളയാനും കര്‍ഷകന്‍ തയ്യാറായില്ല. പിന്നീട് രാത്രി മക്കളും ഭാര്യയും ഉറങ്ങി കിടക്കവേ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവ ശേഷം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ രാമസുബ്ബ റെഡ്ഡിയെ വീട്ടു മുറ്റത്ത് കിടക്കുന്ന നിലയിലാണ് പരിസര വാസികള്‍ കണ്ടെത്തിയത്. ബിഎസ്‌സി വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha























