ഉത്തര്‍പ്രദേശില്‍ രണ്ട് അപകടങ്ങളിലായി 14 മരണം

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി നടന്ന അപകടത്തില്‍ പതിനാലു പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ബിജ്‌നോര്‍ ദേശീയപാത 74ല്‍ ബസ് കാറിലേക്ക് ഇടിച്ചുകയറി ഒമ്പതു പേര്‍മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിതാപൂര്‍ ജില്ലയിലെ ലഹര്‍പൂരിലുണ്ടായ അപകടത്തില്‍ ഒരു കുടംബത്തിലെ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ട്രക്ക് കാറിനിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























