ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എ.കെ. ജ്യോതി ചുമതലയേറ്റു

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചല്‍ കുമാര്‍ ജ്യോതി (എ.കെ. ജ്യോതി) ചുമതലയേറ്റു. കമീഷന്‍ അംഗമായ ഇദ്ദേഹം, നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയുടെ പിന്‍ഗാമിയായാണ് പുതിയ പദവിയില്‍ എത്തുന്നത്. നസീം സെയ്ദി ബുധനാഴ്ച വിരമിച്ചു. 64കാരനായ എ.കെ. ജ്യോതി ഗുജറാത്തില്‍ നിന്നുള്ള 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ ചീഫ് സെക്രട്ടറിയായിരുന്നു.
2013ല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്. നേരത്തെ ഗുജറാത്തിലെ വിജിലന്‍സ് കമീഷണര്‍, വ്യവസായറവന്യൂജലവിതരണ വകുപ്പുകളുടെ സെക്രട്ടറി, 1999 മുതല്‍ 2004 വരെ കാണ്ട്‌ല തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍, സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചു.
2015 മേയ് എട്ടിനാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനില്‍ ജ്യോതി എത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പദവിയില്‍ 2018 ജനുവരി 17 വരെയാണ് കാലാവധി. പരമാവധി ആറു വര്‍ഷമോ 65 വയസ്സ് വരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ കാലാവധി.
https://www.facebook.com/Malayalivartha























